6, March, 2026
Updated on 6, March, 2026 35
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ വൻ അഴിച്ചുപണി നടത്തി രാഷ്ട്രപതി ഉത്തരവിറക്കി. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന സി.വി. ആനന്ദബോസിന്റെ രാജി സ്വീകരിച്ച രാഷ്ട്രപതി പകരം ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു. തമിഴ്‌നാട് ഗവർണറുടെ അധിക ചുമതല കേരള ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നൽകി.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് എന്നിവർക്ക് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല. നയതന്ത്രജ്ഞൻ തരൺജിത് സിംഗ് സന്ധുവിനെ ഡൽഹി ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചതാണ് പട്ടികയിലെ മറ്റൊരു പ്രധാന മാറ്റം. ഡൽഹി എൽ.ജിയായിരുന്ന വിനയ് കുമാർ സക്‌സേനയെ ലഡാക്കിലേക്ക് മാറ്റി.രണ്ട് വർഷത്തിലേറെയായി കേന്ദ്ര സർക്കാരുമായി വിവിധ വിഷയങ്ങളിൽ കൊമ്പുകോർത്ത ഗവർണർമാരെ മാറ്റിയതും പുതിയ മുഖങ്ങളെ കൊണ്ടുവന്നതും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്