5, March, 2026
Updated on 5, March, 2026 36
കൊളംബോ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ യുഎസ് ആണവ അന്തർവാഹിനി തകർത്തു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥിരീകരിച്ചു. 32 പേരെ രക്ഷപ്പെടുത്തിയതായും 110 പേരെ കാണാതായതായും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന ബാക്കിയുള്ള സൈനികരടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും കപ്പൽ കടലിൽ പൂർണ്ണമായും മുങ്ങിയെന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ശ്രീലങ്കൻ നാവികസേന അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ ആക്രമണം നടത്തിയത്.