ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍; നൂര്‍ഖാന്‍ വ്യോമതാവളം ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

Pakistan confirms India attacked Rawalpindi
17, May, 2025
Updated on 17, May, 2025 21

Pakistan confirms India attacked Rawalpindi

ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണമുണ്ടായെന്ന് സൈനിക മേധാവി അസിം മുനീര്‍ അറിയിച്ചുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് എന്ന് പാകിസ്താന്‍ സമ്മതിക്കുന്നത്.

അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച അട്ടാരി – വാഗ – അതിര്‍ത്തി തുറന്നു. അഫ്ഗാവനിസ്താനില്‍ നിന്നും എത്തിയ ട്രക്കുകള്‍ കടത്തിവിട്ടു. അഫ്ഗാന്‍ ട്രക്കുകള്‍ക്ക് വേണ്ടി മാത്രമാണ് അതിര്‍ത്തി തുറന്നത്.

പാകിസ്താനെ തുറന്നു കാട്ടാനുള്ള നയതന്ത്ര സര്‍വകക്ഷി സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുഎസിലേക്കുള്ള സംഘത്തെ ശശി തരൂര്‍ നയിച്ചേക്കും. യൂറോപ്പിലേക്കോ പശ്ചിമേഷ്യയിലേക്കോ ഉള്ള സംഘത്തെ മനീഷ് തിവാരി നയിക്കും. മുന്‍കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ഒരു സംഘത്തെ നയിക്കും. പ്രിയങ്ക ചതുര്‍വേദി, സുപ്രിയ സുലെ, കനിമൊഴി, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ സംഘത്തെ സല്‍മാന്‍ ഖുര്‍ഷിദ് നയിച്ചേക്കും. ഓരോ സംഘത്തിലും എട്ടു പേരാകും ഉണ്ടാവുക. സംഘത്തിലെ നേതാക്കളെ വിദേശകാര്യ മന്ത്രി കാണും. യാത്രയ്ക്കു മുന്‍പ് നേതാക്കളോട് നിലപാടുകള്‍ വിശദീകരിക്കും.




Feedback and suggestions