സർക്കാരിന് തിരിച്ചടി: നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി; നടപടി നിയമവിരുദ്ധമെന്ന് നിരീക്ഷണം


17, February, 2026
Updated on 17, February, 2026 6


കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാകുന്നതാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. സർവ്വേ നടപടികൾ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, ആവശ്യമായ ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും വ്യക്തമാക്കി.


നവകേരള സർവ്വേയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.സർവ്വേ നടത്തുന്നതിന് ആവശ്യമായ ബജറ്റ് വിഹിതമോ അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുടെ കൃത്യമായ സാമ്പത്തിക അനുമതിയോ സർക്കാരിന് ഉണ്ടായിരുന്നില്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.ഭരണപരമായ തീരുമാനങ്ങളിൽ സാമ്പത്തിക അച്ചടക്കവും നിയമപരമായ നടപടിക്രമങ്ങളും പാലിക്കണമെന്ന കർശനമായ സന്ദേശമാണ് കോടതി നൽകിയിരിക്കുന്നത്.നവകേരള സദസ്സിന് പിന്നാലെ സർക്കാർ വലിയ പ്രാധാന്യത്തോടെ ആവിഷ്കരിച്ച നവകേരള സർവ്വേ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം മേൽക്കോടതിയെ സമീപിക്കുന്ന കാര്യം സർക്കാർ ആലോചിച്ചേക്കും




Feedback and suggestions