വാട്സാപ്പിനെ പടിയിറക്കാൻ റഷ്യ: പകരം സ്വന്തമായി വികസിപ്പിച്ചെടുത്ത മാക്‌സ്


12, February, 2026
Updated on 12, February, 2026 9


മോസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സപ്പിന് റഷ്യ കൊച്ചുവിലങ്ങിടന്നു. 10 കോടിയിലധികം ഉപയോക്താക്കൾ ഉള്ള വാട്സ്ആപ്പ് രാജ്യത്ത് പൂർണമായി നിരോധിക്കാനാണ് റഷ്യൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട് ചെയ്തത്.ഇൻ്റർനെറ്റ് ഇടങ്ങളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനുമാണ് ഈ നീക്കം.. റഷ്യയിലെ 10 കോടിയിലധികം വരുന്ന വാട്‌സ്ആപ്പ് ഉപഭോക്താക്കളെ സർക്കാർ നിയന്ത്രണത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളുള്ള ആപ്പുകളിലേക്ക് മാറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാട്ട്സാപ് കമ്പനി ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടെലിഗ്രാം റഷ്യ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് റഷ്യൻ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്കോംനാഡ്‌സർ വാട്‌സ്ആപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ ഇന്റർനെറ്റ് റെഗുലേറ്ററായ റോസ്കോംനാഡ്‌സർ ഏകദേശം 10 കോടി ഉപഭോക്താക്കളുള്ള വാട്ട്സ്ആപ്പിനെ തങ്ങളുടെ ഓൺലൈൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ പിന്തുണയോടെ പ്രവർത്തി ക്കുന്ന മാക്‌സ് എന്ന ആപ്പിനെയാണ് റഷ്യ ഇതിന് പകരമായി മുന്നോട്ട് വെക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്യാൻ ഈ ആപ്പ് അധികൃതരെ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ റഷ്യൻ സ്റ്റേറ്റ് മീഡിയ ഈ ആരോപണങ്ങൾ നിഷേധിച്ചു.2026ഓടെ രാജ്യത്ത് വാട്‌സ്ആപ്പ് സ്ഥിരമായി നിരോധിക്കുമെന്ന് റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹച ര്യത്തിൽ വാട്‌സ്ആപ്പി നെതിരെയുള്ള കർശന നടപടികൾ പൂർണ്ണമായും ന്യായമാണെന്ന് റഷ്യൻ .




Feedback and suggestions