ബി. ജെ. പി അധികാരത്തിൽ വന്നാൽ ക്രൈസ്തവർക്കും വിശുദ്ധനാട് തീർത്ഥയാത്രയ്ക്ക് സൗകര്യം - ദി എമേർജിങ്ങ് കോസ്റ്റ്

If BJP comes to power, Christians will also be able to make pilgrimages to the Holy Land - The Emerging Coast
6, June, 2025
Updated on 6, June, 2025 153

(കേരള പീഡിയ ന്യൂസ്)

കേരളത്തിൽ ബി. ജെ.പി അധികാരത്തിൽ വന്നാൽ വിശുദ്ധനാട് സന്ദർശിക്കാൻ ക്രൈസ്തവർക്കും ആനുകൂല്യങ്ങൾ നൽകി സൗകര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തീരസംരക്ഷകർ  അറിയിച്ചു. തീരദേശമേഖല നേരിടുന്ന മൺസൂൺകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് മാത്രമേ സാധിക്കൂ എന്നാണ് പൊതുജനം വിലയിരുത്തുന്നത്. തുറമുഖം മൂലം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലിടങ്ങളും കിടപ്പാടങ്ങളും ഒന്നടങ്കം നഷ്ടപ്പെട്ട ഗുരുതരമായ അവസ്ഥയും പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള കടൽപരിസ്ഥിതി പ്രശ്നവും  ദി എമേർജിങ്ങ് കോസ്റ്റ്  ( TEC ) യോഗം വിലയിരുത്തി. ജോൺ ബോസ്കോ ഡിക്രൂസ് ശംഖുമുഖം, ജെയിംസ് റോക്കി പുല്ലുവിള, രാജു ഫെർണാണ്ടസ് പുല്ലുവിള, ജസ്റ്റിൻ ലോപ്പസ് , തദേയൂസ് മരിയദാസൻ ,  വിൽഫ്രഡ്  പത്രോസ് , അജീഷ ആൽഫ്രഡ് തുടങ്ങിയവർ യോഗത്തിൽ  സംസാരിച്ചു.




Feedback and suggestions