5, February, 2026
Updated on 5, February, 2026 119
തമിഴ്നാട്ടിൽ രാഷ്ട്രീയ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സംസ്ഥാനത്തെത്തുന്നു. ഈ മാസം 28-ന് മധുരയിൽ നടക്കുന്ന ബിജെപിയുടെ വൻ പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. തിരുപ്പരൻകുന്ദ്രം ദീപം തെളിയിക്കൽ വിവാദത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മധുരയിൽ സന്ദർശനം നടത്തുന്നത് എന്നത് രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ മാസം മോദിയുടെ റാലി മധുരയിൽ നടത്താൻ ബിജെപി തീരുമാനിച്ചിരുന്നെങ്കിലും എഐഎഡിഎംകെ ഇതിനെ എതിർത്തിരുന്നു. ഇതേത്തുടർന്ന് മധുരയിലെ പരിപാടി റദ്ദാക്കുകയും ചെന്നൈയിൽ റാലി സംഘടിപ്പിക്കുകയുമായിരുന്നു. എന്നാൽ ഇത്തവണ എഐഎഡിഎംകെയുടെ എതിർപ്പുകൾ മറികടന്ന് മധുരയിൽ തന്നെ പൊതുസമ്മേളനം നടത്താനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ദക്ഷിണ തമിഴ്നാട്ടിലെ പാർട്ടി സ്വാധീനം അളക്കുന്ന ഒന്നായിരിക്കും ഈ സന്ദർശനം.