2, February, 2026
Updated on 2, February, 2026 155
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയിലേക്ക്. അവശ്യധാതു സമ്മേളനത്തിനായാണ് ജയശങ്കറുടെ യുഎസ് യാത്ര. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയാവും.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിളിച്ചുചേര്‍ത്ത ക്രിട്ടിക്കല്‍ മിനറല്‍സ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ന് യുഎസിലേക്ക് യാത്ര തിരിക്കുമെന്നു മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി ഫെബ്രുവരി നാലുവരെ വിദേശകാര്യമന്ത്രി അമേരിക്കയില്‍ ഉണ്ടാവും.
അവശ്യ ധാതു വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, ശുദ്ധമായ ഊര്‍ജ പരിവര്‍ത്തനങ്ങള്‍, നിര്‍ണായക ധാതുക്കളിലെ തന്ത്രപരമായ സഹകരണം എന്നിവയില്‍ മന്ത്രിതല യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ സന്ദര്‍ശന വേളയില്‍, യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തുമെന്നു മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.