ടിവികെയ്ക്ക് മൂന്ന് വയസ്; ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അധികാരം ഏറ്റെടുക്കുമെന്ന് വിജയ്


2, February, 2026
Updated on 2, February, 2026 32


ചെന്നൈ : തമിഴക വെട്രി കഴകം (TVK) രൂപീകരണത്തിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ജനപിന്തുണയോടെ അധികാരം പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായി നടൻ വിജയ്. പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടികളിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) തന്റെ രാഷ്ട്രീയ നിലപാടുകളും വരാനിരിക്കുന്ന ലക്ഷ്യങ്ങളും വിജയ് വ്യക്തമാക്കി.


ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഔദ്യോഗികമായി അറിയപ്പെടുന്നതിന് മുൻപുതന്നെ തങ്ങൾ ജനങ്ങൾക്കിടയിൽ സജീവമായിരുന്നെന്ന് വിജയ് ചൂണ്ടിക്കാട്ടി. വെല്ലുവിളികൾക്ക് മുന്നിൽ തളരാത്ത ആഴക്കടലിനോടാണ് അദ്ദേഹം പാർട്ടിയെ ഉപമിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് ടിവികെ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ജനകീയ ഐക്യത്തിലൂടെ സിംഹാസനം കീഴടക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Feedback and suggestions