റഷ്യ- യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ മികച്ച പുരോഗതിയെന്ന് ട്രംപ്


28, January, 2026
Updated on 28, January, 2026 8


വാഷിംഗ്ടണ്‍: റഷ്യയും യുക്രയിനും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനായി ആമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അയോവയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. യുദ്ധം അവസാനിപ്പിക്കാന്‍ വാഷിംഗ്ടണ്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് ട്രംപ് നല്‍കുന്ന സൂചന.


അമേരിക്ക മധ്യസ്ഥത വഹിച്ച് കഴിഞ്ഞ ആഴ്ച്ച അവസാനം അബുദാബിയിലായിരുന്നു റഷ്യയുടെയും യുക്രെയ്‌ന്റെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയുടെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുക്രെയ്ന്‍ പ്രതിനിധി റസ്റ്റം ഉമെറോവ്, ഇന്റലിജന്‍സ് മേധാവി കൈറിലോ ബുഡാനോവ് എന്നിവരും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രംപ് ഭരണകൂടം സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത് ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി ഒന്നിന് യുഎഇയില്‍ വെച്ച് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയിപ്പ്.ഓരോ കാര്യങ്ങളും അതത് തലസ്ഥാനങ്ങളില്‍ അറിയിക്കാനും നേതാക്കളുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായും ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ടെലിഗ്രാമില്‍ കുറിച്ചുടരുന്നുഎന്നാല്‍ റഷ്യന്‍ അധിനിവേശത്തിലുള്ള വലിയ ആണവനിലയമായ സാപ്പോറീഷ്യയുടെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി തുല്യമായി പങ്കിടാമെന്ന കാര്യത്തില്‍ ധാരണയായെങ്കിലും നിലയത്തിന്റെ നിയന്ത്രണം ആര്‍ക്കാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. യുദ്ധം അവസാനിപ്പിക്കുന്ന പ്രക്രിയയില്‍ അമേരിക്കയുടെ മേല്‍നോട്ടവും നിയന്ത്രണവും ആവശ്യമാണെന്ന് സെലെന്‍സ്‌കി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.




Feedback and suggestions