വാഷിംഗ്ടൺ : അമേരിക്കയിൽ രൂക്ഷമായ ശീത കൊടുങ്കാറ്റിനെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി. 10000 കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച മാത്രം 10800 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. യുഎസിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിൽ ആണ് ശൈത്യ കാറ്റും മഞ്ഞുവീഴ്ചയും ഏറ്റവും രൂക്ഷമായ ഉള്ളത്.
ശീത കൊടുങ്കാറ്റിനെ തുടർന്ന് വ്യോമഗ താഗതം സ്തംഭനാവസ്ഥയിലായി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ വിമാനം റദ്ദാക്കൽ നടപടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ യു എസ്സിൽ ഉണ്ടായത്ശ നിയാഴ്ച 4,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി ഞായറാഴ്ച മാത്രം 10,800-ലധികം യുഎസ് വിമാനങ്ങൾ റദ്ദാക്കി. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 16,000 വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ്അവെയർ റിപ്പോർട്ട് ചെയ്യുന്നു.
വടക്കുകിഴക്കൻ യുഎസിലെയും മിഡ്-അറ്റ്ലാന്റികിലെയും പ്രധാന വിമാനത്താവളങ്ങളിലെ സർവീസു കളെയാണ് ഗുരുതരമായി ബാധിച്ചത്. വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ട് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ലാഗ്വാർഡിയ വിമാനത്താവളത്തിൽ 90 ശതമാനവും ജെഎഫ്‌കെ, ന്യൂവാർക്ക്, ഫിലാഡൽഫിയ, ഷാർലറ്റ് എന്നിവിടങ്ങളിൽ 80 ശതമാനവും സർവീസുകൾ റദ്ദാക്കി അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, സൗത്ത് വെസ്റ്റ്, യുണൈറ്റഡ് എന്നീ വിമാനക്കമ്പനികൾ ആണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.
ഒഹായോ മേഖലയിൽനിന്ന് വടക്കുകിഴക്കൻ ഭാഗത്തേക്ക് കനത്ത മഞ്ഞ് തുടരുമെന്നും ന്യൂ ഇംഗ്ലണ്ടിൽ 18 ഇഞ്ച് വരെ ഉയരത്തിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ന്യൂയോർക്കിൽ മഞ്ഞു വീഴ്ച്ച ഒരു അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.നാഷണൽ വെതർ സർവീസ് (NWS) പ്രകാരം, ന്യൂ മെക്സിക്കോ, ടെക്സസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ ഏകദേശം 2,000 മൈൽ വ്യാപിച്ച കൊടുങ്കാറ്റ് അമേരിക്കൻ ജനതയുടെ പകുതിയോളം ആളുകളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചു.