27, January, 2026
Updated on 27, January, 2026 9
വാഷിങ്ടന്‍: യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ബാംഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായാണ് വിവരം. ഒന്‍പതു മുതല്‍ 11 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, വീതിയേറിയ ബോഡിയുള്ള ബിസിനസ് ജെറ്റാണ് ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600. ചാര്‍ട്ടര്‍ സര്‍വീസുകള്‍ക്ക് ഏറെ ആവശ്യക്കാരുള്ള വിമാനമാണിത്.അമേരിക്കയില്‍ അതിശൈത്യം തുടരുന്നതിനിടെയാണ് അപകടം. ഈ സമയത്ത് കാഴ്ചാ പരിമിതി വളരെ കുറവായിരുന്നുവെന്നാണ് വിവരം. അപകടത്തിന് തൊട്ട് മുന്‍പ് ടേക്ക് ഓഫിനിടെ കാഴ്ചാ പരിമിതി സംബന്ധിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തോട് പൈലറ്റ് പരാതിപ്പെട്ടിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.