ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നതിനെതിരേ ഇസ്രയേല്‍


24, January, 2026
Updated on 24, January, 2026 3


ജറുസലേം: ഗാസാ പുനര്‍നിര്‍മിതിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസിന്റെ ഭാഗമായി പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നതിനെതിരേ ഇസ്രയേല്‍ രംഗത്ത്. ഉടമ്പടിയില്‍ ഇരുപതോളം രാജ്യങ്ങള്‍ ഒപ്പിട്ടെങ്കിലും പാകിസ്താന്‍ അംഗമാവുന്നതിനെയാണ് ഇസ്രയേല്‍ എതിര്‍ക്കുന്നത്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍വെച്ചാണ് രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പിട്ടത്.


പാകിസ്താനു വേണ്ടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. എന്നാല്‍, ഗാസയുടെ പുനരുദ്ധാരണത്തിലോ സമാധാനസേനയിലോ പാകിസ്താന് പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ‘തീവ്രവാദത്തെ പിന്തുണച്ച ഒരു രാജ്യത്തെയും ഗാസയിലേക്കു സ്വീകരിക്കില്ല, അതില്‍ പാകിസ്താനും ഉള്‍പ്പെടുന്നു.’ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളതായി എന്‍ഡിടിവി ക്കു നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ ധനമന്ത്രി നിര്‍ ബര്‍ക്കത്ത് പറഞ്ഞു.


അതേസമയം, ട്രംപിന്റെ പദ്ധതിയില്‍ ചേരുന്നത് പാകിസ്താനില്‍ ഇപ്പോഴേ വന്‍വിമര്‍ശനം ഉണ്ട്. അതിനിടയിലാണ് ഇസ്രയേലിന്റെ എതിര്‍പ്പുകൂടി വരുന്നത്. പലസ്തീന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ് ട്രംപിന്റെ പദ്ധതിയെന്നാണ് പാകിസ്താനിലെ തീവ്രവിഭാഗങ്ങള്‍ കരുതുന്നത്.


അതേസമയം, ‘ബോര്‍ഡ് ഓഫ് പീസ്’ പദ്ധതിയെ അനുകൂലിച്ച ഇസ്രയേല്‍ ധനമന്ത്രി ഐക്യരാഷ്ട്ര സഭയേക്കാള്‍ ഇത് നല്ലതാണെന്നു പ്രശംസിച്ചു. ‘ഖത്തറിനെയും തുര്‍ക്കിയെയും 15 കരിക്കാത്തതുപോലെ 4 ചിസ്താനെയും ഞങ്ങള്‍ അംഗീകരിക്കില്ല. ഗാസയിലെ തീവ്രവാദ സംഘടനയെ അവര്‍ പിന്തുണച്ചിട്ടുണ്ട്.





Feedback and suggestions