23, January, 2026
Updated on 23, January, 2026 3
വാഷിംഗ്ടൺ: മിനസോട്ടയിൽ അഞ്ചുവയസുകാരനെ ഐസിഇ കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധം. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന അതിശക്തമായ അനധികൃത കുടിയേറ്റ നടപടികൾ ക്കിടെയാണ് മിനസോട്ടയിൽ അഞ്ച് വയസ്സുകാരനെ ഐസിഇ ഏജന്റുമാർ കസ്റ്റഡിയിലെടുത്തത്
പ്രീസ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെ ത്തിയ ലിയാം കൊനേജോ റാമോസ് എന്ന ഇക്വഡോർ വംശജനായ ബാലനെയാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ലിയാമിനെ കൂടാതെ 17 വയസുകാരായ രണ്ടു കുട്ടികളും ഒരു 10 വയസ്സുകാരനും ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ കസ്റ്റഡിയിലെടുത്തത്
കുട്ടിയെ ഡിറ്റൻഷൻ ഫെസിലിറ്റിയി ലേക്ക്മാറ്റി. നീല തൊപ്പിയും സ്പൈഡ ർമാൻ ബാഗും ധരിച്ച അഞ്ച് വയസ്സുകാര നെ ആയുധ ധാരികളായ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലിയാമിനെ കസ്റ്റഡിയിലെടുത്ത് കാണിച്ചുകൊണ്ട് വീട്ടിനുള്ളിലുള്ള അമ്മയെ പുറത്തിറക്കാൻ ഏജന്റുമാർ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ റോയിട്ടേഴ്സിനോട് പറഞ്ഞു. . സ്കൂൾ അധികൃതരും അയൽവാസികളും ലിയാമിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഐസിഇ ഉദ്യോഗസ്ഥർ അത് നിരസിച്ചു. സംഭവത്തിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. അതൊരു കുഞ്ഞാണെന്നും സ്വീകരിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്നും കമല ഹാരിസ് പറഞ്ഞു.