23, January, 2026
Updated on 23, January, 2026 8
വാഷിംഗ്ടണ്‍: ട്രംപിന്റെ ഗാസാ പീസ് ബോര്‍ഡില്‍ ചേരാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിസമ്മതിച്ചതിനു പിന്നാലെ ഫ്രഞ്ച് വൈനുകള്‍ക്കും ഷാംപെയിനുകള്‍ക്കും 200 ശതമാനം തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഗാസയിലെ സംഘര്‍ഷം പരിഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2025 സെപ്റ്റംബറില്‍ ട്രംപ് ആദ്യമായി ബോര്‍ഡ് ഓഫ് പീസ് സംരംഭ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഈ ബോര്‍ഡിന്റെ അംഗത്വം വര്‍ധിപ്പിക്കുകായയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കളെ ബോര്‍ഡിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ട്രംപ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഫ്രഞ്ച് വൈനുകള്‍ക്കും ഷാംപെയ്നുകള്‍ക്കും 200 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണി മുഴക്കിത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.മാക്രോണിനെ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം വളരെ വേഗം സ്ഥാനമൊഴിയമെന്നും അദ്ദേഹത്തിന്റെ വൈനുകള്‍ക്കും ഷാംപെയ്നുകള്‍ക്കും ഞാന്‍ 200 ശതമാനം തീരുവ ചുമത്തുമെന്നും ട്ംരപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലില്‍, മാക്രോണില്‍ നിന്നുള്ള ഒരു സ്വകാര്യ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചു അതില്‍ ഫ്രഞ്ച് പ്രസിഡന്റ് വ്യാഴാഴ്ച പാരീസില്‍ യുക്രയിന്‍, ഡച്ച,്, സിറിയ എന്നിവരുമായി ഒരു കൂടിക്കാഴ്ച്ച തയാറാക്കാമെന്നും വ്യക്തമാക്കുന്നുണ്ട്.ട്രംപിന്റെ താരിഫ് ഭീഷണിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ വാഷിംഗ്ടണും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കത്തെ ഫ്രാന്‍സ് പരസ്യമായി പരിഹസിച്ചിരുന്നു.