വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡിനു മേല്‍ അമേരിക്ക അവകാശവാദം ഉന്നയി ക്കുകയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇതിനെതിരേ രംഗത്തു വരികയും ചെയ്തതിനു പിന്നാലെ ഉടലെടുത്ത അനിശ്ചിതത്വം അമേരിക്കന്‍ ഓഹരി വിപണിയേയും പിടിച്ചുലച്ചു.ഓഹരിവിപണിയില്‍ നിന്നും പലരും കാല്‍ പിന്‍വലിച്ചതോടെയാണ് വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വാള്‍സ്ട്രീറ്റിലെ പ്രധാന സൂചികകളെല്ലാം തകര്‍ച്ച നേരിട്ടു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണിത്.എസ് ആന്റ് പി 500 സൂചിക 2.1 ശതമാനം ഇടിഞ്ഞ് (143.15 പോയിന്റ) 6,796.86-ല്‍ എത്തി. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 870.74 പോയിന്റ് (1.8ശതമാനം) താഴ്ന്ന് 48,488.59-ലും നാസ്ഡാക് കോമ്പോസിറ്റ് 561.07 പോയിന്റ് (2.4ശതമാനം ) ഇടിഞ്ഞ് 22,954.32-ലും വ്യാപാരം അവസാനിച്ചു, എന്‍വിഡിയയുടെ ഓഹരി വില 4.4 ശതമാനം ഇടിഞ്ഞപ്പോള്‍ ആപ്പിളിന്റെ ഓഹരികള്‍ക്ക് 3.5 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി,നോര്‍വേ,, ന്മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് എന്നീ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി മുതല്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ഇടിവ്.നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിലേക്കും വെള്ളിയിലേക്കും തിരിഞ്ഞു. സ്വര്‍ണ്ണവിലയില്‍ 3.7 ശതമാനവും വെള്ളിവിലയില്‍ 6.9 ശതമാനവും വര്‍ദ്ധനവുണ്ടായി.