ഗ്രീന്‍ലാന്‍ഡ് സംഘര്‍ഷം: അമേരിക്കയ്‌ക്കെതിരേ ‘ട്രേഡ് ബസൂക്ക’ നീക്കത്തിനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍


19, January, 2026
Updated on 19, January, 2026 13


ലണ്ടണ്‍: ഗ്രീന്‍ലാന്‍ഡ് സൈനീക നടപടികളിലൂടെ പിടിച്ചടക്കാനുള്ള നീക്കം അമേരിക്ക നടത്തുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ പ്രതിരോധമൊരുക്കി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍. 27 രാജ്യങ്ങളടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ആണ് അമേരിക്കയ്‌ക്കെതിരേ ട്രേഡ് ബസൂക്ക എന്ന വ്യാപാര പ്രതിരോധം തീര്‍ക്കാന്‍ ലക്ഷ്യമിടുന്നത്.അമേരിക്കയുടെ താരിഫ് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി തയാറാക്കിയിട്ടുള്ള ആന്റി-കോയേഴ്ഷന്‍ ഇന്‍സ്ട്രുമെന്റ് (എസിഐ) എന്ന സംവിധാനത്തെയാണ് ‘ട്രേഡ് ബസൂക്ക’ എന്നറിയപ്പെടുന്നത്. ‘ട്രേഡ് ബസൂക്ക’യില്‍ താരിഫുകള്‍ക്കുപരിയായി കയറ്റുമതി നിയന്ത്രണങ്ങളും യുഎസിനെ ബാധിക്കുന്ന അധിക നിയന്ത്രണങ്ങളും ഉള്‍പ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അമേരിക്ക യ്‌ക്കെതിരേ യൂറോപ്യന്‍ യൂണിയനു എതിര്‍ താരിഫുകള്‍ ചുമത്താനും യൂറോപ്യ ന്‍മാര്‍ക്കറ്റിലേക്കുള്ള അമേരിക്കന്‍ പ്രവേശനം നിയന്ത്രിക്കാനും ഇതിലൂടെ കഴിയും. കൂടാതെ യൂറോപ്യന്‍ യൂണിയന്‍ കരാറുകളില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ തയുന്നതിനും എസിഐ യിലൂടെ കഴിയും.യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന വ്യക്തമായ സന്ദേശം നല്‍കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം.









Feedback and suggestions