17, January, 2026
Updated on 17, January, 2026 23
വാഷിംഗ്ടണ്‍: താങ്കളേക്കാള്‍ ഈ സമ്മാനത്തിന് മറ്റാരും അര്‍ഹനല്ലെന്നു പറഞ്ഞാണ് വെനസ്വേലിന്‍ പ്രതിപക്ഷനേതാവ് മരിയാ കൊരീന മച്ചാഡോ നൊബേല്‍ സമ്മാനം തനിക്ക് കൈമാറിയതെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മച്ചാഡോ കഴിഞ്ഞ ദിവസം ട്രംപിന ്‌സന്ദര്‍ശിച്ച് തനിക്കു ലഭിച്ച നൊബേല്‍ സമ്മാനം ട്രംപിന് കൈമാറിയെന്ന പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മച്ചാഡോയുടെ പരാമര്‍ശത്തെ പിന്താങ്ങി ട്രംപും രംഗത്തു വന്നത്.
മച്ചാഡോയുടെ നൊബേല്‍ സമ്മാനം താന്‍ സ്വീകരിച്ചതിനെ ന്യായീകരിച്ച് ട്രംപ് നടത്തിയ പരാമര്‍ശം എട്ടു യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചുവെന്നാണ്. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിനാണ് മച്ചാഡോ തന്റെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തനിക്ക് സമ്മാനിച്ചതെന്നും ‘നിങ്ങളെക്കാള്‍ ഈ സമ്മാനത്തിന് മറ്റാരും അര്‍ഹരല്ല’ എന്ന് അവര്‍ പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു
. പരസ്പര ബഹുമാനമാണ് മച്ചാോ കാണിച്ചതെന്നും അവര്‍ ഒരു അത്ഭുത സ്്ത്രീയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ നോബല്‍ സമ്മാനം എന്തിനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അവള്‍ അത് എനിക്ക് വാഗ്ദാനം ചെയ്തു. നിങ്ങള്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു ചരിത്രത്തില്‍ നിങ്ങളേക്കാള്‍ കൂടുതല്‍ ഈ സമ്മാനം മറ്റാരും അര്‍ഹിക്കുന്നില്ലെന്ന മച്ചാഡോയുടെ പരാമര്‍ശം അംഗീകാരമയാണ് കരുതുന്നതെന്നും ട്രംപ് കൂട്ടച്ചിച്ചേര്‍ത്തു.
വെനിസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ അതുല്യമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് താന്‍ നൊബേല്‍ സമ്മാനം ട്രംപിന് സമ്മാനിച്ചതെന്നു മച്ചാഡോ പറഞ്ഞു.നമുക്ക് പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്നായിരുന്നു വൈറ്റ് ഹൗസിന് പുറത്ത് കാത്തുനിന്ന അനുയായികളോട് മച്ചാഡോ പറഞ്ഞത്. ഇതിനിടെ വസമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിടാനോ കൈമാറ്റം ചെയ്യാനോ റദ്ദാക്കാനോ കഴിയില്ലെന്ന് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി വെള്ളിയാഴ്ച വീണ്ടും വ്യക്തമാക്കി.