16, January, 2026
Updated on 16, January, 2026 15
മിനിസോട്ട: മിനിസോട്ടയില്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിഷേധം നേരിടാനായി സൈന്യത്തെ വിന്യസിക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ട്രംപ്.ഒരാഴ്ച്ച മുമ്പ് മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റ് യുഎസ് വനിത റെനി ഗുഡിനെ വെടിവെച്ചുകൊലപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിഷേധം രൂക്ഷമായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മിനിയാപൊളിസില്‍ ഒരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ വെനിസ്വേലിയന്‍ വംശജനായ ഒരാളെ വെടിവച്ചിരുന്നു. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമയാി. ഇതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി.ഇമിഗ്രേഷ്ന്‍ ഏജന്റുമാര്‍ വാഹനം തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അയാള്‍ ഓടിപ്പോകുകയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് വെടിവെയ്പ് ഉണ്ടായതെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കുമെന്ന പരാമര്‍ശം ട്രൂത്ത്് സോഷ്യലില്‍ ട്രംപ് നടത്തിയത്. മിനസോട്ടയിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ നിയമം പാലിക്കുന്നില്ലെങ്കില്‍ കലാപകാരികളെ നേരിടുന്നതിനായി താന്‍ നിയമം പ്രയോഗിക്കുമെന്നു ട്രംപ് എഴുതി.സംസ്ഥാനത്തെ ഡെമോക്രാറ്റ് നേതൃത്വത്തെ ട്രംപ് രൂക്ഷമായി പരിഹസിച്ചു.മിനിസോട്ടയിലെ സൊമാലിയക്കരാരെ രാജ്യത്തു നിന്നും പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.