ഹംഗേറിയൻ സംവിധായകൻ ബേലാ താർ അന്തരിച്ചു


7, January, 2026
Updated on 7, January, 2026 168


ഇരുളും വെളിച്ചവും നിഴലും കൊണ്ട് അസ്വാതന്ത്ര്യത്തിൻ്റെ വിങ്ങലുകൾ തനതായൊരു വ്യാകരണത്തിൽ സിനിമയിൽ സൃഷ്ടിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ ബേലാ താർ ഹംഗറിയിൽ അന്തരിച്ചു. 

 70 വയസായിരുന്നു. വിശ്വ സാഹിത്യവും വിശ്വ സിനിമയും ആസ്പദമാക്കിയുള്ള , ഫിൽക്ക ഫിലിം സൊസൈറ്റിയുടെ കഴിഞ്ഞ ചലച്ചിത്ര മേളയിൽ ബേലാ താറിൻ്റെ സിനിമ - വെർക്ക്മിസ്റ്റർ ഹാർമണീസ് പ്രദർശിപ്പിച്ചിരുന്നു. 2025 ൽ സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഹംഗേ റിയൻ സാഹിത്യകാരൻ കൃസ്ന ഹോർക്കയുടെ മെലാങ്കലി ഓഫ് റെസിസ്റ്റൻസ് എന്ന നോവലിൻ്റെ ചലച്ചിത്ര ആവിഷ്കാരമാണിത് . ഫിൽക്ക ഫിലിം മാഗസിനിൽ ഈ സിനിമയെ കുറിച്ചുള്ള ലേഖനം ഉണ്ടായിരുന്നു. 2022 ൽ ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് സ്വീകരിക്കാൻ തിരുവനന്തപുരം സന്ദർശിച്ചിരുന്നു.




Feedback and suggestions