യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നയതന്ത്രത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: പുടിന്‍


3, December, 2025
Updated on 3, December, 2025 27


മോസ്‌കോ: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നയതന്ത്രപ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യ-യുക്രയിന്‍ സംഘര്‍ഷത്തില്‍ ഇയു രാജ്യങ്ങള്‍ യുക്രയിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലാണ് റഷ്യന്‍ പ്രസിഡന്റ് രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്.


യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുദ്ധം നടക്കണമെന്ന ആഗ്രഹമുളളവരാണ്. എന്നാല്‍ ഇവര്‍ റഷ്യയുമായി ഏറ്റുമുട്ടലിനു ശ്രമിച്ചാല്‍ കനത്ത പരാജയം നേരിടേണ്ടി വരും. റഷ്യ അംഗീകരിക്കില്ലെന്നുറപ്പുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്ര പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും റഷ്യയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍, യൂറോപ്പില്‍ ചര്‍ച്ച നടത്താന്‍ പോലും ആരുമുണ്ടാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.


റഷ്യയുടെ ‘ഷാഡോ ഫ്‌ലീറ്റ് ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി, യുക്രെയ്‌നെ കടലില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്നും പുട്ടിന്‍ ഭീഷണിമുഴക്കി. യുക്രെയിനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി പുടിന്‍ ക്രെംലിനില്‍ ചര്‍ച്ച നടത്തി




Feedback and suggestions