സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം'; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് മോദി; 'യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം


2, March, 2026
Updated on 2, March, 2026 53


ന്യൂഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. സംഘര്‍ഷസ്ഥിതി എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് മോദി നെതന്യാഹു.യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നരേന്ദ്ര മോദി സംസാരിച്ചു. ഞായറാഴ്ച രാത്രിയാണ് മോദി യുഎഇ പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെട്ടത്. രാജ്യത്തിലെ ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് യുഎഇ പ്രസിഡന്റിനോട് മോദി നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.




Feedback and suggestions