3, March, 2026
Updated on 3, March, 2026 96
ഇറാനിലെ ആശുപത്രികള്‍ക്ക് നേരെയും ഇസ്രായേല്‍-യുഎസ് ആക്രമണം. നിലവിൽ ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നു. ഇറാന്‍ പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗിയാണ് ഇക്കാര്യം അറിയിച്ചത്.ആക്രമിക്കപ്പെട്ടതില്‍ അഞ്ച് ആശുപത്രികള്‍ തലസ്ഥാനമായ തെഹ്റാനിലും നാലെണ്ണം മറ്റ് നഗരങ്ങളിലുമാണ്. രോഗികളെ പൂര്‍ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.അതിനിടെ ഇറാനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വേണ്ടിവന്നാല്‍ കരയുദ്ധം തന്നെ നടത്തും. തകര്‍ക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോണ്‍സറെയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂന്ന് ദിവസം പിന്നിടുകയാണ്. 591 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്