സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമി

Balter Gymnastics Academy shines in the State Gymnastics Championship
10, July, 2025
Updated on 10, July, 2025 29

Balter Gymnastics Academy shines in the State Gymnastics Championship

60-ാമത് കേരള സംസ്ഥാന റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി ബാൾട്ടർ ജിംനാസ്റ്റിക്സ്.എറണാകുളം, കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. ജൂലൈ 4-5 തീയതികളിൽ തളശ്ശേരി SAI സെന്ററിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി 30-ത്തിലധികം മെഡലുകളാണ് ബാൾട്ടർ നേടിയത്.

അക്കാദമിയുടെ സ്ഥാപകയും ഹെഡ് കോച്ചുമായ ജസ്നിയ പി. പി യാണ് കോച്ചിംഗിന് നേതൃത്വം നൽകുന്നത് . താരങ്ങളുടെ നേട്ടങ്ങൾക്കൊപ്പം, കോച്ചുമാരായ ഷിജിൻ ബാബു,പുണ്യ, നന്ദന ഗോവിന്ദ് എന്നിവരുടെ സഹകരണവും മത്സരത്തിൽ നിർണായകമായി മാറി.

പ്രധാന നേട്ടങ്ങൾ:

സബ് ജൂനിയർ വിഭാഗം

  • അദിത്രി – 4 ഗോൾഡ്
  • ശൃതി – 1 സിൽവർ, 1 ബ്രോൺസ്
  • ഇഷിത – 1 സിൽവർ, 3 ബ്രോൺസ്
  • ഡെയാന – 1 സിൽവർ, 1 ബ്രോൺസ്
  • അബിഗൈല്‍ – 1 ഗോൾഡ്, 2 സിൽവർ

അണ്ടർ-10 വിഭാഗം

  • അന്ന തുരയ്ക്കൽ – 2 ഗോൾഡ്, 1 സിൽവർ, 1 ബ്രോൺസ്
  • സെറാ – 2 ഗോൾഡ്
  • അഗ്നിഷിക – 3 സിൽവർ, 1 ബ്രോൺസ്
  • അരുനി – 2 ബ്രോൺസ്
  • എമി – 1 ബ്രോൺസ്
  • ജൂനിയർ വിഭാഗം

    ജൂനിയർ വിഭാഗം

    • വിശ്രുത – 5 ഗോൾഡ്

    നാഷണൽ ചാംപ്യൻഷിപ് ടീമിലേക്ക് തെരഞ്ഞെടുപ്പ്

    മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി വിശ്രുത വിനോദ്,അദിത്രി അരുൺ പിള്ളൈ , അബിഗൈല് റേച്ചൽ തോമസ് ‍, ഇഷിത സജീഷ് , ശൃതി മഹാദേവ് എന്നിവരെ കേരള ടീമിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡെയാന ഡെയിൽ റിസർവ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു.





Feedback and suggestions