4, March, 2026
Updated on 4, March, 2026 35
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഉജ്ജ്വലമായ ഹോളി ആഘോഷങ്ങൾ നടന്നു. രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്കൊപ്പം നിറങ്ങൾ പങ്കിട്ടുകൊണ്ട് ആഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു. നിരവധി പ്രമുഖ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ആഹ്വാനങ്ങളും മുഴങ്ങി. ആഘോഷങ്ങൾക്കിടെ നേതാക്കൾ പരസ്പരം ആശംസകൾ നേർന്നു.
ഹോളി ആഘോഷത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച എഐസിസി നിരീക്ഷകൻ സച്ചിൻ പൈലറ്റ്, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പത്ത് വർഷത്തിന് ശേഷം കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടുതുടങ്ങിയെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.