preity zinta donates 1cr to veer naris indian army
30, June, 2025
Updated on 30, June, 2025 2
![]() |
5ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ്: ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്സ് വെൽഫെയർ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നൽകിയത്.
വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . ജയ്പൂരിൽ നടന്ന സംഭാവന ചടങ്ങിൽ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.
പഞ്ചാബ് കിംഗ്സിന്റെ സഹ ഉടമയും ബോളിവുഡ് നടടിയുമായ പ്രീതി ജി സിന്റ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ആർമി വൈവ്സ് വെൽഫെയർ അസോസിയേഷന് (AWWA) 1.10 കോടി രൂപ സംഭാവന നൽകിയതായി ശനിയാഴ്ച (മെയ് 24) ഒരു പ്രസ്താവനയിൽ പറഞ്ഞു. പഞ്ചാബ് കിംഗ്സിന്റെ സിഎസ്‌ആർ ഫണ്ടിലെ തന്റെ വിഹിതത്തിൽ നിന്നാണ് ഈ സംഭാവന.
വിധവകളെ ശാക്തീകരിക്കാനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകാനുമാണ് ഈ സംഭാവന ലക്ഷ്യമിടുന്നത്. ജയ്പൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ അവർ പറഞ്ഞു: നമ്മുടെ സായുധ സേനയിലെ ധീരരായ കുടുംബങ്ങൾക്ക് തിരികെ നൽകേണ്ടത് ബഹുമതിയും ഉത്തരവാദിത്തവുമാണ്. നമ്മുടെ സൈനികർ നടത്തിയ ത്യാഗങ്ങൾക്ക് ഒരിക്കലും പ്രതിഫലം നൽകാൻ കഴിയില്ല.
പക്ഷേ നമുക്ക് അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കാനും കഴിയും. ഇന്ത്യയുടെ സായുധ സേനകളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്ക് അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾ രാജ്യത്തോടും നമ്മുടെ ധീരരായ സേനകളോടും ഐക്യത്തോടെ നിൽക്കുന്നുവെന്നും അവർ പറഞ്ഞു