തെക്കൻ ഇറാഖിലെ പവർ സ്റ്റേഷനിൽ തീപിടിത്തം; നാല് പേർ മരിച്ചു, 30 പേർക്ക് പരിക്ക്


21, November, 2026
Updated on 21, November, 2026 9


തെക്കൻ ഇറാഖിലെ പവർ സ്റ്റേഷനിൽ നവംബർ 19 ശനിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.അപകടത്തെത്തുടർന്ന് 800 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള ഹർത്ത പവർ സ്റ്റേഷൻ പൂർണ്ണമായും അടച്ചുപൂട്ടി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പവർ സ്റ്റേഷനിലും സമീപത്തെ വീടുകളിലേക്കും പടർന്ന തീ സിവിൽ ഡിഫൻസ് വിഭാഗം നിയന്ത്രണവിധേയമാക്കിയതായി ഇറാഖി വാർത്താ ഏജൻസി അറിയിച്ചു.സംഭവസ്ഥലത്ത് നിന്ന് കട്ടിയുള്ള പുക ഉയരുന്നതിന്റെയും കാറുകൾ കത്തിനശിച്ചതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി അടിയന്തര വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.പതിറ്റാണ്ടുകളായുള്ള നിക്ഷേപക്കുറവും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം ഇറാഖിലെ വൈദ്യുതി മേഖല നിരന്തരമായ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മുൻപും സബ്‌സ്റ്റേഷനുകളിലും വൈദ്യുതി നിലയങ്ങളിലുമുണ്ടായ തീപിടിത്തങ്ങളും സാങ്കേതിക തകരാറുകളും രാജ്യത്തുടനീളം വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടാൻ കാരണമായിട്ടുണ്ട്.










Feedback and suggestions