ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു


18, November, 2026
Updated on 18, November, 2026 7


വാഷിംഗ്ടൺ: മൈക്രോസോഫ്റ്റിന് പിന്നാലെ ടെക് ഭീമനായ ആപ്പിളിന്റെ സേവനങ്ങളും ആഗോളതലത്തിൽ പണിമുടക്കി. ചൊവ്വാഴ്ച രാവിലെ മുതൽ ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ, ആപ്പിൾ മ്യൂസിക്, ആപ്പിൾ സപ്പോർട്ട് തുടങ്ങിയ പ്രധാന ഓൺലൈൻ സേവനങ്ങളെല്ലാം മണിക്കൂറുകളോളം തടസ്സപ്പെട്ടത് കോടിക്കണക്കിന് ഉപയോക്താക്കളെ വലച്ചു. തകരാറുകൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗൺഡിറ്റക്ടറിൽ (Downdetector) ആയിരക്കണക്കിന് ഉപയോക്താക്കളാണ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് പരാതി രേഖപ്പെടുത്തിയത്.




ഐഫോൺ, മാക് അടക്കമുള്ള ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഐക്ലൗഡ് അക്കൗണ്ടുകൾ ലോഗ് ഔട്ട് ആയതാണ് ഉപയോക്താക്കളെ ഏറെ ആശങ്കയിലാഴ്ത്തിയത്. തിരികെ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ തുടർച്ചയായി പരാജയപ്പെടുകയും ചെയ്തു. ആപ്പ് സ്റ്റോറിൽ നിന്ന് പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ആക്ടിവേറ്റ് ചെയ്യുന്നതിനും ആപ്പിൾ പേ വഴി പണമിടപാടുകൾ നടത്തുന്നതിനും വലിയ തടസ്സങ്ങൾ നേരിട്ടു. കൂടാതെ, ഡെവലപ്പർമാർക്കായുള്ള ആപ്പ് സ്റ്റോർ കണക്ട്, ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിലെ പർച്ചേസ് സംവിധാനങ്ങൾ എന്നിവയെയും സാങ്കേതിക തകരാർ ബാധിച്ചു.










Feedback and suggestions