17, November, 2026
Updated on 17, November, 2026 7
വാഷിങ്ടണ്‍: യുഎസ് ബാങ്കുകളില്‍ സാങ്കേതികത്തകരാര്‍ കാരണം മുന്‍നിര ബാങ്കുകളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു. യുഎസിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അമേരിക്ക, ചേസ്, ജെപി മോര്‍ഗന്‍, യുഎസ് ബാങ്ക്, വെല്‍സ് ഫാര്‍ഗോ, ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ സെല്ലെയിലും സാങ്കേതിക തകരാറുണ്ടായി. ഉപഭോക്താക്കള്‍ക്ക് തിങ്കളാഴ്ച ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ആക്സസ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു.
സേവന തടസ്സങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്റ്റര്‍ വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച്, ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടു. ഇത് ഓണ്‍ലൈന്‍ ഇടപാടുകളെയും അക്കൗണ്ട് ആക്സസിനെയും ബാധിച്ചേക്കാമെന്ന ആശങ്കയ്ക്ക് വഴിവെച്ചു. അതേസമയം, ഓണ്‍ലൈന്‍ ബാങ്ക് സേവനങ്ങള്‍ തടസപ്പെട്ടതിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും സാങ്കേതികത്തകരാറാണ് കാരണമെന്നുമാണ് യുഎസ് അധികൃതരുടെ വിശദീകരണം.
ജെപി മോര്‍ഗന്‍ ചേസ് ബാങ്കിനെയാണ് തടസം ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അയ്യായിരത്തോളം ഉപഭോക്താക്കളാണ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി പരാതിപ്പെട്ടത്. അക്കൗണ്ടുകളിലെ ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് നേരിടുന്നതെന്നും ചേസ് ബാങ്ക് അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.ജെപി മോര്‍ഗന്‍ ചേസ് ബാങ്കിനെയാണ് തടസം ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അയ്യായിരത്തോളം ഉപഭോക്താക്കളാണ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി പരാതിപ്പെട്ടത്. അക്കൗണ്ടുകളിലെ ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് നേരിടുന്നതെന്നും ചേസ് ബാങ്ക് അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.