നേപ്പാളില്‍ ലാന്‍ഡിംഗിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു


3, November, 2026
Updated on 3, November, 2026 7


കാഠ്മണ്ഡു: നേപ്പാളില്‍ മൗണ്ട് എവറസ്റ്റിന് സമീപം ഉയര്‍ന്ന പ്രദേശത്തെ ഹെലിപോര്‍ട്ടില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ പൗരനായ വസന്ത് കുമാര്‍ ബാലരാമരമഡുവാണ് മരണപ്പെട്ടതെന്നു തിരിച്ചറിഞ്ഞതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ നേപ്പാള്‍ പൊലീസ് എക്സിലൂടെ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സോലുഖുംബു ജില്ലയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററുകള്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് രണ്ട് ഹെലികോപ്റ്ററുകളുടെയും റോട്ടറുകള്‍ പരസ്പരം ഇടിക്കുന്നതും തുടര്‍ന്ന് വിമാനങ്ങള്‍ മഞ്ഞുമൂടിയ പ്രതലത്തിലേക്ക് തകര്‍ന്നുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.അപകടത്തില്‍ ഒരു വിദേശി സംഭവസ്ഥലത്തുതന്നെ മരിച്ചതായും പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സോലുഖുംബു ജില്ലാ പൊലീസ് മേധാവി നവീന്‍ രാജ ബുധത്തോക്കി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.വിനോദസഞ്ചാരികള്‍, പര്‍വതാരോഹകര്‍, അവശ്യസാധനങ്ങള്‍ എന്നിവയുടെ ഗതാഗതത്തിനും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി നേപ്പാളിലെ മലയോര മേഖലകളില്‍ ചെറു ഹെലികോപ്റ്റ റുകള്‍ വ്യാപകമായി ഉപയോഗിക്കു ന്നുണ്ട്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പര്‍വതങ്ങളില്‍ എട്ടെണ്ണം സ്ഥിതി ചെയ്യുന്ന നേപ്പാളിലേക്ക് ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദേശ പര്‍വതാരോഹകരും ട്രെക്കിങ് പ്രേമികളും എത്തുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ വായുവിന്റെ സാന്ദ്രത കുറവും കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ക്ക് വലിയ വെല്ലുവിളിയാണ്.വായുവിന്റെ സാന്ദ്രത കുറയുമ്പോള്‍ റോട്ടര്‍ ബ്ലേഡുകള്‍ക്ക് ആവശ്യമായ ഉയര്‍ത്തല്‍ശക്തി ലഭിക്കാതെ വരുന്നതും എന്‍ജിനുകളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.അതിനിടെ, ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റടക്കം ആറുപേര്‍ മരിച്ചിരുന്നു. അഞ്ച് യാത്രക്കാരും പൈലറ്റുമാണ് അന്ന് മരിച്ചത്.

















Feedback and suggestions