2, November, 2026
Updated on 2, November, 2026 7
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് മുൻപേ തലസ്ഥാന നഗരിയിൽ വായുമലിനീകരണം കടുത്ത ഭീഷണിയാകുന്നു. തിങ്കളാഴ്ച (നവംബർ 2) രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക 349 രേഖപ്പെടുത്തി. ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വരും ദിവസങ്ങളിൽ അന്തരീക്ഷ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വായുനിലവാര മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതും താപനില താഴുന്നതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് മലിനീകരണം രൂക്ഷമാക്കിയത്. ശനിയാഴ്ച (ഒക്ടോബർ 31) 5.33 ശതമാനമായിരുന്ന മലിനീകരണ തോത് ഞായറാഴ്ചയോടെ (നവംബർ 1) 18.57 ശതമാനമായി ഉയർന്നു. മലിനീകരണം നിയന്ത്രിക്കുന്നതിനായി നവംബർ ഒന്നു മുതൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങളോടെയുള്ള പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമായി. ബി.എസ്-VI നിലവാരത്തിന് താഴെയുള്ള പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. കൂടാതെ, പൊടിപടലങ്ങൾ ഉയർത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.