2, November, 2026
Updated on 2, November, 2026 9
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യ സഖ്യം. ഡൽഹിയിൽ നടന്ന ‘ചലോ ഡൽഹി’ മഹാറാലിക്ക് പിന്നാലെ, ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്കൊപ്പം നിയമപോരാട്ടങ്ങളിലേക്ക് കൂടി കടക്കാനാണ് പ്രതിപക്ഷ നേതാക്കളുടെ തീരുമാനം.വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ മരവിപ്പിക്കണമെന്നും, പട്ടികയിൽ നിന്ന് പുറത്തായ 13 കോടി ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പക്കലുള്ള തെളിവുകൾ കൈമാറുന്നതിനായി പ്രതിപക്ഷ സംഘം ഈ ആഴ്ച തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ സമയം തേടും. അതേസമയം, മഹാറാലി വെറും നാടകമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിനിടെ, ചലോ ഡൽഹി റാലിക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത എൺപതിലധികം പ്രതിഷേധക്കാരെ പിന്നീട് വിട്ടയച്ചു. മിന്റോ റോഡ് പരിസരത്ത് വെച്ച് കസ്റ്റഡിയിലായവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളായിരുന്നു