Qatar Airways announces schedule change
21, June, 2025
Updated on 21, June, 2025 21
![]() |
തങ്ങളുടെ ആഗോള സർവീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി 2025 ജൂൺ 22, ഞായറാഴ്ച മുതൽ സർവീസുകളിൽ മാറ്റം വരുത്തുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.
ആഗോള വ്യോമയാന ശൃംഖലയുടെ സുരക്ഷ, വിശ്വാസ്യത, സൗകര്യം എന്നിവ ലക്ഷ്യമാക്കിയാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലെ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇതനുസരിച്ച്, പുറപ്പെടൽ സമയം ഷെഡ്യൂൾ ചെയ്തതിനേക്കാൾ നേരത്തെയാക്കും.
സുഗമമായ യാത്ര ഉറപ്പാക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് qatarairways.com വഴിയോ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുറപ്പെടൽ സമയം പരിശോധിക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. സുരക്ഷിതമായ വ്യോമപാതകൾ സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും ഖത്തർ എയർവേയ്‌സ് പാലിക്കുന്നുണ്ടെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു.