രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി


30, October, 2026
Updated on 30, October, 2026 8


‘

സമൂഹമാധ്യമങ്ങളിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമാന്റെ പേരിന്റെ അവസാന അക്ഷരം ഒഴിവാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണ് കോൺഗ്രസ് പുറത്തെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


സീതാരാമാന്റെ പേരിന്റെ അവസാന അക്ഷരം ഒഴിവാക്കിയ രാഹുൽ ഗാന്ധിയുടെ നീതിയെ ന്യായീകരിക്കുന്ന കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി രംഗത്തെത്തിയ അസം മുഖ്യമന്ത്രി, രാഹുൽ, ഗാന്ധി എന്നീ വാക്കുകളിൽ നിന്നും അവസാന അക്ഷരങ്ങൾ ഒഴിവാക്കി തങ്ങൾക്കും സമാനമായ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങേണ്ടതുണ്ടോ എന്നും പരിഹാസരൂപേണ ചോദിച്ചു. സമൂഹമാധ്യമങ്ങളിലെ വെർച്വൽ പോരുകളിലൂടെയല്ല, മറിച്ച് രാഷ്ട്രീയമായി ബി.ജെ.പിയെ നേരിടണമെന്നാണ് കോൺഗ്രസിന് നൽകുന്ന ചെറിയൊരു ഉപദേശമെന്നും അദ്ദേഹം വ്യക്തമാക്കി.




Feedback and suggestions