PM Modi at Visakhapatnam: യോഗ ലോകത്തെ ഒന്നിപ്പിച്ചു; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

PM Modi at Visakhapatnam
21, June, 2025
Updated on 21, June, 2025 15

PM Modi at Visakhapatnam: 2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.

PM Modi at Visakhapatnam: ആന്ധ്രാപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വിശാഖപട്ടണത്തിൽ. രാവിലെ 6.30 മുതൽ രാവിലെ 8 വരെ നടക്കുന്ന പരിപാടിയിൽ അന്താരാഷ്ട്ര അംഗീകാരം നേടുകയും ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെയുള്ള റെക്കോർഡുകൾ തകർക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

അന്താരാഷ്ട്ര യോഗ ദിനത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് എന്റെ ആശംസകൾ നേരുന്നു. ഇന്ന് ലോകം മുഴുവൻ യോഗ ചെയ്യുന്നു. യോഗ എന്നാൽ കൂട്ടിച്ചേർക്കുക എന്നാണ് അർത്ഥമാക്കുന്നത്, യോഗ ലോകത്തെ മുഴുവൻ എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് കാണുന്നത് അതിയായ സന്തോഷമാണ്...യോഗ എല്ലാവർക്കും വേണ്ടിയുള്ളതാണ്... പ്രായത്തിനും അതിരുകൾക്കും അതീതമാണ്' വിശാഖപട്ടണത്ത് നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഈ അവസരത്തിൽ 25,000 ത്തോളം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റ് സൂര്യ നമസ്‌കാരം അവതരിപ്പിക്കും.  'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്നതാണ് ഈ വർഷത്തെ പ്രമേയം. 

വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ നിന്ന് ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ നീളമുള്ള ഇടനാഴിയിൽ നടക്കുന്ന യോഗ പരിപാടി ലോകത്തിലെ ഏറ്റവും വലിയ യോഗ ഒത്തുചേരലുകളിൽ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിലെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ യോഗ സെഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 

യോഗയെന്ന വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്. എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ് കൂടിയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. 





Feedback and suggestions