ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ നാശനഷ്ടം: 81 സൈനിക വിമാനങ്ങളും ഡ്രോണുകളും തകർന്നു;സാമ്പത്തിക നഷ്ടം 3.3 ബില്യൺ ഡോളർ


8, October, 2026
Updated on 8, October, 2026 0


വാഷിങ്ടൺ: ഇറാനെതിരായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ സൈനിക നടപടിയിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടമുണ്ടായതായി യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ട്. സൈന്യത്തിന് ഏകദേശം 330 കോടി (3.3 ബില്യൺ) ഡോളർ സാമ്പത്തിക നഷ്ടമുണ്ടായതായും 81 വിമാനങ്ങൾക്കും ഡ്രോണുകൾക്കും നാശനഷ്ടം സംഭവിക്കുകയോ തകരുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 12 F-15E വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. മൂന്നെണ്ണം കുവൈത്തിന് മുകളിലെ അബദ്ധത്തിലുണ്ടായ വെടിവെപ്പിലും ഒരെണ്ണം ഇറാനിലും തകർന്നു. ഇതിനുപുറമേ 45 MQ-9 റീപ്പർ ഡ്രോണുകളും ഒരു F-35A സ്റ്റെൽത്ത് വിമാനവും E-3 സെൻട്രി വിമാനവും അമേരിക്കയ്ക്ക് നഷ്ടമായി.രണ്ട് A-10 തണ്ടർബോൾട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങൾ, KC-135 സ്ട്രാറ്റോടാങ്കർ, രണ്ട് MC-130J കമാൻഡോ II, HH-60W ഹെലികോപ്റ്റർ, MQ-4C ട്രൈറ്റൺ ഡ്രോൺ, മൂന്ന് MQ-1 ഡ്രോണുകൾ എന്നിവയും തകർന്നു. കൂടാതെ ഒരു AH-64 അപ്പാച്ചെ, നാല് AH-6 ലിറ്റിൽ ബേർഡ്, ഒരു MH-60 സീ ഹോക്ക് എന്നീ ഹെലികോപ്റ്ററുകളും ആക്രമണങ്ങളിൽ നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.യുദ്ധത്തിൽ അമേരിക്കൻ സൈന്യം ഉപയോഗിച്ച ആയുധങ്ങളുടെ ചിലവിലും വൻ വർധനവാണുണ്ടായത്. ഒരൊറ്റ മാസത്തിനുള്ളിൽ ആയുധച്ചിലവ് 21.7 ബില്യൺ ഡോളറിൽ നിന്ന് 28.1 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ്. സെൻട്രൽ കമാൻഡ് വിലയിരുത്തുന്നു.സൈനിക നടപടികൾ തുടരുന്നതിനാലും വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുന്നതിനാലും ഈ തുകയിൽ മാറ്റം വരാമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ പ്രതികരിച്ചിട്ടില്ല.




Feedback and suggestions