കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ


30, September, 2026
Updated on 30, September, 2026 7



ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ നടത്തിയ പരാമർശങ്ങൾ തള്ളി ഇന്ത്യ. വിഷയം കശ്മീർ ഉൾപ്പെടെയുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന എർദോഗന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തിയത്.കശ്മീർ വിഷയം ഇന്ത്യയുടെ പരമാധികാരവുമായും പ്രദേശിക സമഗ്രതയുമായും ബന്ധപ്പെട്ടതാണെന്നും, ഇതിൽ ബാഹ്യശക്തികൾക്ക് യാതൊരുവിധ ഇടപെടൽ അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌‌സ്വാൾ വ്യക്തമാക്കി. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥതയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നുമുള്ള തങ്ങളുടെ ദീർഘകാല നിലപാട് ഇന്ത്യ ആവർത്തിച്ചു.ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിധേയമായി ചർച്ചകളിലൂടെ ദക്ഷിണേഷ്യൻ തർക്കങ്ങൾ പരിഹരിക്കണമെന്നായിരുന്നു എർദോഗൻ സഭയിൽ പറഞ്ഞത്. എന്നാൽ മുൻപും എർദോഗൻ അന്താരാഷ്ട്ര വേദികളിൽ കശ്മീർ വിഷയം ഉന്നയിച്ചപ്പോൾ ഇന്ത്യ സമാനമായ രീതിയിൽ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു










Feedback and suggestions