ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?


28, September, 2026
Updated on 28, September, 2026 1


ഇറാൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായി. വരാനിരിക്കുന്ന നവംബർ മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാനിൽ വീണ്ടും ബോംബാക്രമണം പുനരാരംഭിക്കാൻ ട്രംപ് തന്റെ സഹായികൾക്ക് നിർദ്ദേശം നൽകിയതായാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയിലും ഖത്തർ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരുന്നുണ്ട്. ഖത്തർ വഴി അമേരിക്കയ്ക്ക് കൈമാറിയ നിർദ്ദേശത്തിൽ ഉപരോധങ്ങളിൽ ഇളവ് വരുത്തണമെന്നും നാവികരോധം അവസാനിപ്പിക്കണമെന്നുമായിരുന്നു ഇറാന്റെ പ്രധാന ആവശ്യം.ഇതിന് പകരമായി ആഗോള എണ്ണവ്യാപാരത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്നും ആണവ ചർച്ചകൾ പുനരാരംഭിക്കാമെന്നും ഇറാൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ, കോടിക്കണക്കിന് ഡോളറിന്റെ ഉപരോധ ഇളവുകൾ മുൻകൂറായി ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി.ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിലൂടെ ഇറാനുമേൽ സാമ്പത്തിക ഉപരോധം ശക്തമാക്കി ചർച്ചയ്ക്ക് നിർബന്ധിതരാക്കുകയെന്ന തന്ത്രമാണ് വാഷിംഗ്ടൺ പയറ്റുന്നത്. നയതന്ത്ര ചർച്ചകൾ തടസ്സപ്പെട്ടെങ്കിലും സമവായത്തിനുള്ള സാധ്യത പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നും ഉടൻ തന്നെ തുടർചർച്ചകൾ നടന്നേക്കുമെന്നും ട്രംപ് വ്യക്താമാക്കി. എന്നാൽ, സൈനിക നീക്കത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഔദ്യോഗികമായി തങ്ങൾക്ക് നിഷേധ കത്ത് ലഭിച്ചിട്ടില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥശ്രമങ്ങൾ പുരോഗമിക്കുമ്പോഴും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും സാമ്പത്തിക ഉപരോധങ്ങളിലെ തർക്കവും എങ്ങനെ പരിഹരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം
































Feedback and suggestions