25, September, 2026
Updated on 25, September, 2026 6
ജനീവ: ഇറാനെതിരായ സൈനീക നടപടികളെ യുഎന്‍ പൊതുസഭയില്‍ ശക്തമായി ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍ പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ പ്രതിരോധിച്ച നെതന്യാഹു ഇറാനെ രൂക്ഷ വിമര്‍ശിക്കുകയും ചെയ്തു.ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള തീരുമാനം വളരെ പ്രയാസകരമായിരുന്നെങ്കിലും പ്രധാനമന്ത്രിയായിരുന്ന കാലത്ത് താന്‍ എടുത്തിട്ടുള്ള ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ കൂട്ടനാശമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അതിനെതിരായ സൈനിക നടപടി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അനിവാര്യമായ നടപടിയാണെന്നും നെതന്യാഹു ആവര്‍ത്തിച്ചു.നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രതിനിധികള്‍ പ്രതിഷേധിച്ച് ഹാളില്‍നിന്ന് പുറത്തുപോയി. പ്രതിനിധികള്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോകുന്നതിനിടെ ചിലര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിന്റെ പ്രസംഗത്തിന് മുമ്പുതന്നെ യുഎന്‍ പൊതുസഭയില്‍ ശക്തമായ പ്രതിഷേധാന്തരീക്ഷമാണ് രൂപപ്പെട്ടത്
.