Government to grant permission for 21 more quarries
19, June, 2025
Updated on 19, June, 2025 18
![]() |
സംസ്ഥാനത്ത് 21 ക്വാറികൾക്ക് കൂടി അനുമതി നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം. വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിർദ്ദിഷ്ട ഇക്കോ സെൻസിറ്റീവ് സോണുകളുടെയും പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ക്വാറികൾ അനുവദിക്കുക. കൂടുതൽ ക്വാറികൾ അനുവദിക്കുക പാലക്കാട് ജില്ലയിലാണ്. പാലക്കാടും എറണാകുളത്തും നാല് വീതം ക്വാറികൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതോടൊപ്പം തിരുവനന്തപുരം, മലപ്പുറം ജില്ലയിലും ക്വാറികൾ വരും. മറ്റ് ജില്ലകളിൽ ചെറിയ തോതിലുള്ള ക്വാറികൾ അനുവിദക്കാനും നിർദേശമുണ്ട്.