കേരളത്തിലെ വികസനത്തിന് ഇനി മുതൽ പുതിയ ദിശാബോധമെന്ന് പ്രധാനമന്ത്രി


23, January, 2026
Updated on 23, January, 2026 6


പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്കെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് ഒരു നവീകരണ, സംരംഭകത്വ കേന്ദ്രത്തിന് അടിത്തറയിടുന്നതിനും നാല് പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനുമാണ് സന്ദർശനം. തെരുവ് കച്ചവടക്കാർക്കുള്ള സാമ്പത്തിക പദ്ധതിയുടെ അടുത്ത ഘട്ടമായി പ്രധാനമന്ത്രി സ്വാനിധി ക്രെഡിറ്റ് കാർഡ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം പിടിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സന്ദർശനം. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശകരമായ സ്വീകരണമാണ് നൽകിയത്. എയർപോർട്ട് മുതൽ പുത്തരിക്കണ്ടം മൈതാനം വരെ മോദിയെ അഭിവാദ്യം ചെയ്യാനായി പ്രവർത്തകർ തടിച്ചു കൂടി. നന്ദി മോദി ഉൾപ്പെടെയുള്ള പ്ലക്കാർഡുകൾ ഉൾപ്പെടെ ഉയർത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. വാഹനത്തിൽ നിന്ന് അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയെ പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് ഒരു നവീകരണ, സംരംഭകത്വ കേന്ദ്രത്തിന് അടിത്തറയിടുന്നതിനും നാല് പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനുമാണ് സന്ദർശനം. തെരുവ് കച്ചവടക്കാർക്കുള്ള സാമ്പത്തിക പദ്ധതിയുടെ അടുത്ത ഘട്ടമായി പ്രധാനമന്ത്രി സ്വാനിധി ക്രെഡിറ്റ് കാർഡ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം പിടിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സന്ദർശനം.


തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശകരമായ സ്വീകരണമാണ് നൽകിയത്. എയർപോർട്ട് മുതൽ പുത്തരിക്കണ്ടം മൈതാനം വരെ മോദിയെ അഭിവാദ്യം ചെയ്യാനായി പ്രവർത്തകർ തടിച്ചു കൂടി. നന്ദി മോദി ഉൾപ്പെടെയുള്ള പ്ലക്കാർഡുകൾ ഉൾപ്പെടെ ഉയർത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. വാഹനത്തിൽ നിന്ന് അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയെ പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.


കേരളത്തിൽ നിന്നുള്ള തെരുവ് കച്ചവടക്കാർ ഉൾപ്പെടെ ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി സ്വാനിധി വായ്പകൾ മോദി വിതരണം ചെയ്തു. ശാസ്ത്ര-നവീകരണ മേഖലയിൽ, തിരുവനന്തപുരത്ത് CSIR-NIIST ഇന്നൊവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് ഹബ്ബിന് മോദി തറക്കല്ലിട്ടു.


ലൈഫ് സയൻസസിലും ബയോ-ഇക്കണോമിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഹബ്, ആയുർവേദം പോലുള്ള പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളെ ആധുനിക ബയോടെക്നോളജി, സുസ്ഥിര പാക്കേജിംഗ്, ഗ്രീൻ ഹൈഡ്രജൻ എന്നിവയുമായി സംയോജിപ്പിക്കുകയും സ്റ്റാർട്ടപ്പ് സൃഷ്ടി, സാങ്കേതിക കൈമാറ്റം, ആഗോള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.




Feedback and suggestions