ടൈം സ്‌ക്വയറില്‍ കത്തിക്കുത്തേറ്റ് ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റിന് ദാരുണാന്ത്യം


2, September, 2026
Updated on 2, September, 2026 45


ന്യൂയോര്‍ക്ക്: ടൈംസ് സ്‌ക്വയറില്‍ പട്ടാപ്പകല്‍ ഉണ്ടായ കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിന്‍ പിയാസെന്റി (32) കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരംെ വെസ്റ്റ് 42-ാം സ്ട്രീറ്റ്‌സെവന്‍ത് അവന്യൂ പരിസരത്തായിരുന്നു സംഭവം.ബാങ്ക് ഓഫ് അമേരിക്കയിലെ ആൗശെില ൈടലഹലരശേീി മിറ ഇീിളഹശരെേ വിഭാഗത്തില്‍ വൈസ് പ്രസിഡന്റായിരുന്നു എറിന്‍. വയറിന് ഗുരുതരമായി കുത്തേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂജേഴ്‌സിയിലെ ചെസ്റ്റര്‍ സ്വദേശിനിയായിരുന്നു എറിന്‍.പമേല സിസ്‌നെറോസ് (49) എന്ന ക്വീന്‍സ് സ്വദേശിനിയാണ് ആക്രമണം നടത്തിയതെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. ആക്രമണങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ യാദൃച്ഛികമായി നടന്നതാണെന്ന് NYPD കമ്മീഷണര്‍ ജെസിക്ക ടിഷ് വ്യക്തമാക്കി.ആക്രമണത്തിനു ശേഷം രണ്ട് കത്തികളുമായി പോലീസിന് നേരെ പാഞ്ഞടുത്ത പമേലയോട് ആയുധങ്ങള്‍ താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടു. ടേസര്‍ പ്രയോഗിച്ചിട്ടും ഇവരെ തടയാന്‍ കഴിയാതെ വന്നതോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പമേല പിന്നീട് ആശുപത്രിയില്‍ മരിച്ചു.










Feedback and suggestions