24, August, 2026
Updated on 24, August, 2026 56
അമേരിക്കയുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും കടുത്ത ഉപരോധങ്ങളെയും രാഷ്ട്രീയ സമ്മർദ്ദങ്ങളെയും അതിജീവിച്ചു കൊണ്ട് ഇറാനും ചൈനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പ്രമുഖ ഇറാനിയൻ പത്രത്തിൽ പ്രസിദ്ധീകരിച്ച “ഇറാൻ-ചൈന തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചക്രവാളത്തെക്കുറിച്ചുള്ള ഒരു പുതിയ ദർശനം” എന്ന ലേഖനത്തിലാണ് അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയത്. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനും യഥാർത്ഥ ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുന്നതിനും ഇറാൻ-ചൈന സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഔപചാരിക നയതന്ത്ര ബന്ധത്തിന്റെ 55-ാം വാർഷിക വേളയിലാണ് അബ്ബാസ് അരാഗ്ചിയുടെ ഈ സുപ്രധാന ലേഖനം പുറത്തുവന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി വിവിധ രാഷ്ട്രീയ കൊടുങ്കാറ്റുകളെയും പ്രതിസന്ധികളെയും വിജയകരമായി അതിജീവിച്ചാണ് ഇറാനും ചെെനയും തമ്മിലുള്ള ബന്ധം ഇന്നത്തെ നിലയിലേക്ക് വളർന്നത്. ദുഷ്‌കരമായ സമയങ്ങളിൽ പരസ്പരം തുണയായി നിന്ന ഈ രാജ്യങ്ങൾ, നിലവിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളെയും ചരിത്രപരമായ വഴിതിരിവുകളെയും പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തോടെയും നേരിടാൻ സാധിച്ചുവെന്നത് ഇരു രാജ്യങ്ങളുടെയും പക്വതയാർന്ന നയതന്ത്രത്തിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനെതിരെ നടപ്പാക്കിയ പരമാവധി സമ്മർദ്ദ തന്ത്രങ്ങളും നിയമവിരുദ്ധമായ ഉപരോധങ്ങളും ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ദുർബലപ്പെടുത്തുന്നതിന് പകരം കൂടുതൽ ഘടനാപരവും ആഴമേറിയതുമാക്കുകയാണ് ചെയ്തത്. ഇറാനിയൻ സമ്പദ്‌വ്യവസ്ഥയെ ലോകത്തുനിന്ന് ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും നീക്കങ്ങളെ ചൈന ശക്തമായി എതിർത്തു തോൽപ്പിച്ചു. ഉപരോധങ്ങൾ കൊണ്ട് ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരം കാണാനാകില്ലെന്ന നിലപാടാണ് ചെെന സ്വീകരിച്ചത്. ഇറാന്റെ പ്രധാന സാമ്പത്തിക പങ്കാളിയെന്ന നിലയിൽ ചൈന നൽകുന്ന പിന്തുണ പശ്ചിമേഷ്യയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇറാന് വലിയ ആശ്വാസമാണ് നൽകുന്നത്. യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നയങ്ങളുടെ ദുരുപയോഗത്തെ തുറന്നുകാട്ടുന്നതിലും ചൈനയുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തപരമായ സമീപനമുണ്ടായതായി ഇറാൻ നന്ദിപൂർവ്വം സ്മരിച്ചു.
നടപ്പിലാക്കുന്നതിനും യഥാർത്ഥ ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുന്നതിനും ഒരു മികച്ച മാതൃകയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഭാവിയിലെ വെല്ലുവിളികളെ ഒത്തൊരുമിച്ച് നേരിടാനും ലോകത്ത് ശാശ്വതമായ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുമുള്ള ദൃഢനിശ്ചയത്തിലാണ് ഇരു രാജ്യങ്ങളും ഇപ്പോൾ മുന്നോട്ട് പോകുന്നത്.