Vijay TVK Against DMK on Caste census in tamil nadu
18, June, 2025
Updated on 18, June, 2025 23
![]() |
ജാതി സെൻസസിൽ നിലപാടുമായി ടിവികെ സംസ്ഥാന അധ്യക്ഷൻ വിജയ്. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തുമ്പോൾ ജാതി സെൻസസ് പേരിന് വേണ്ടി മാത്രമാകരുത്. എല്ലാ ജനവിഭാഗത്തെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വേണം സെൻസസ് നടത്താൻ. സമയക്രമത്തിൽ വ്യക്തവേണം.
ലോക്സഭ മണ്ഡലപുക്രമീകരണത്തിന് വേണ്ടിയാകരുത് സെൻസസ്. തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം. കേന്ദ്രത്തിന് പിന്നിൽ ഒളിക്കുന്ന നിലപാട് ഡിഎംകെ സർക്കാർ വെടിയണം. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിലാണ് ജാതി സെന്‍സസ് നടത്തണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു.
പറച്ചിലല്ല, പ്രവൃത്തിയാണ് മുഖ്യമെന്നും വിജയ് വ്യക്തമാക്കി. ജാതി വിവേചനങ്ങളെ എതിര്‍ക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ടിവികെ പ്രവര്‍ത്തകരോടായി ആവശ്യപ്പെട്ടു. പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി മുന്നോട്ട് പോകും. ടിവികെ പ്രവര്‍ത്തകര്‍ വിവേകമുള്ളവരാകണം. ജാതി വിവേചനങ്ങള്‍ എതിര്‍ക്കണം
നമ്മള്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. ജനങ്ങള്‍ക്ക് വേണ്ടി നാം പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്കായി എന്ത് ചെയ്യണം എന്ന തോന്നലില്‍ നിന്നാണ് രാഷ്ട്രീയ വഴി തിരഞ്ഞെടുത്തത്. ഓരോ കാല്‍വയ്പും കൃത്യമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രധാനമാണ്. അപ്പോള്‍ ശത്രുക്കള്‍ ആരെന്നറിയാം. നമ്മുടെ ജയം തീരുമാനിക്കുന്നത് ശത്രുക്കളാണ്. സമൂഹത്തിലെ വിവേചനം തുറന്ന് പറഞ്ഞപ്പോള്‍ തന്നെ പലര്‍ക്കും പൊള്ളിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.