നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൊമ്പ് കോര്‍ത്ത് ട്രംപ്


6, July, 2026
Updated on 6, July, 2026 3


വാഷിംഗ്ടണ്‍: നാറ്റോ ഉച്ചകോടി നടക്കാനിരിക്കെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി യുമായി വാക്‌പോര് മൂര്‍ച്ഛിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.അടുത്തിടെ നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോ ണി തന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ ‘വീണ്ടും വീണ്ടും’ ആവശ്യപ്പെട്ടെന്നും, അതിനായി അവര്‍ യാചിച്ചുവെന്നുമുള്ള ട്രംപിന്റെ പരാമര്‍ശ മാണ് ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായത്.ഇപ്പോള്‍ ആ വിവാദം വീണ്ടും ആളിക്കത്തി ച്ചുകൊണ്ട് ട്രംപ് തന്റെ ട്രൂതച്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ഒരു എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ചു. അതിനൊപ്പം, മെലോണിയില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ‘റെസ്‌ട്രെയിനിംഗ് ഓര്‍ഡര്‍’ (അകലം പാലിക്കാന്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്) വേണമെന്ന തരത്തിലുള്ള പരിഹാസവും അദ്ദേഹം ഉന്നയിച്ചു.ട്രംപ് പങ്കുവെച്ച ചിത്രത്തില്‍ 49-കാരിയായ ജോര്‍ജിയ മെലോണി പുഞ്ചിരിയോടെ ട്രംപിനെ നോക്കിനില്‍ക്കുന്നതായി കാണാം. ഈ ചിത്രം ഉപയോഗിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ട്രംപിനോട് ആരാധനയോ പ്രകടിപ്പിക്കുന്നുവെന്ന ധ്വനിയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.റെസ്‌ട്രെയിനിംഗ് ഓര്‍ഡര്‍ വേണമെന്ന അടിക്കുറി പ്പോടെയാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും ഗ്രാഫിറ്റി വരച്ച എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലേക്ക് കൈവീശി കയറുന്നതാ യഎഡിറ്റ് ചെയ്ത മറ്റൊരു ചിത്രവും ഉള്‍പ്പെടെ ഞായറാഴ്ച ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റുകളുടെ ഭാഗമായിരുന്നു ഇത്.ഊര്‍ജ നയത്തിലും കുടിയേറ്റ വിഷയത്തിലും യൂറോപ്യന്‍ രാജ്യങ്ങള്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തിയെന്നും, ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചി ല്ലെങ്കില്‍ യൂറോപ്പ് ഇനി പഴയതുപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.




ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്റോണിയോ തയാനി വാഷിങ്ടണിലേക്കുള്ള മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം റദ്ദാക്കി. അതേസമയം, ട്രംപിന്റെ അവകാശവാദങ്ങള്‍ ‘പൂര്‍ണമായും കെട്ടിച്ചമ ച്ചതാണ്’ എന്ന് മെലോണി തിരിച്ചടിച്ചു.ഇറ്റലിയും ഞാനും ഒരിക്കലും ആരുടെയും മുന്നില്‍ യാചിച്ചിട്ടില്ല. ഇന്ന് ഞാന്‍ അമേരിക്കാ വിരുദ്ധയല്ല; ഇന്നലെയും ആരുടെയും മുന്നില്‍ മുട്ടുകുത്തിയിരുന്നില്ല. പാശ്ചാത്യ ലോകം ഐക്യത്തിലായിരിക്കുമ്പോഴാണ് കൂടുതല്‍ ശക്തമാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഐക്യപ്പെട്ട പാശ്ചാത്യ ലോകത്തിനൊപ്പമാണ് ഇറ്റലിയും കൂടുതല്‍ ശക്തമാകുന്നതെന്നും ഞാന്‍ കരുതുന്നു. അതിനുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും. എന്നാല്‍ ദൃഢമായ ബന്ധങ്ങള്‍ തുറന്നുപറച്ചിലിന്റെ അടിസ്ഥാന ത്തിലുമാണ് നിലനില്‍ക്കുന്നത്. ഞാന്‍ തുറന്നുപറയുന്ന വ്യക്തിയാണ്,’ മെലോണിയെ ഉദ്ധരിച്ച് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇറാനെതിരായ അമേരിക്കയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഇറ്റലി കാണിച്ച വിമുഖതയെത്തുടര്‍ന്നാണ് വലതുപക്ഷ നേതാക്കളായ ട്രംപും മെലോണിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതെന്നാണ് റിപ്പോര്‍ട്ടുകള്‍.









Feedback and suggestions