NEET UG 2025 result declared: നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു; ഒന്നാം സ്ഥാനം രാജസ്ഥൻ സ്വദേശിക്ക്

NEET UG 2025 result declared
14, June, 2025
Updated on 14, June, 2025 25

NEET UG 2025 result declared: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ൽ ഫലം ലഭ്യമാണ്.

NEET UG 2025 result declared: മേയ്‌ നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ൽ ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം സ്ഥാനം. 99.9999547 പേര്‍സെന്റൈലാണ് മഹേഷ് നേടിയത്. മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധിയയ്ക്കാണ് രണ്ടാം സ്ഥാനം. 99.9999095 പേര്‍സെന്റൈലാണ് ഉത്കര്‍ഷ് നേടിയത്. മഹാരാഷ്ട്ര സ്വദേശഷി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. 99.9998189 പേര്‍സെന്റൈലാണ് കൃഷാംഗ് നേടിയത്.

രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മത്സരിച്ചത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.





Feedback and suggestions