ജമ്മു കശ്മീർ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രസ്താവന തള്ളി ഇന്ത്യ


2, June, 2026
Updated on 2, June, 2026 20



ജമ്മു കശ്മീരിനെക്കുറിച്ച് യൂറോപ്യൻ യൂണിയനും പാകിസ്ഥാനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയ്ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു.ജമ്മു കശ്മീരിനെ പരാമർശിച്ചുകൊണ്ടുള്ള യൂറോപ്യൻ യൂണിയൻ-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയെ ഇന്ത്യ ശക്തമായി തള്ളി. വിഷയത്തിൽ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ തികച്ചും അനാവശ്യമാണെന്ന് വ്യക്തമാക്കി.




ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അഭിവാജ്യവും അവിഭാജ്യവുമായ ഭാഗങ്ങളാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതിനെ മന്ത്രാലയം പൂർണ്ണമായും നിരാകരിക്കുന്നു. വിഷയത്തിൽ യാതൊരുവിധ അധികാരവുമില്ലാത്തവർ ഇത്തരം പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






Feedback and suggestions