31, May, 2026
Updated on 31, May, 2026 39
ഇന്ത്യൻ യൂട്യൂബർ ക്യാരിമിനാറ്റിയും (അജയ് നാഗർ) ലോകപ്രശസ്ത കണ്ടന്റ് ക്രിയേറ്റർ മിസ്റ്റർ ബീസ്റ്റും (ജിമ്മി ഡൊണാൾഡ്സൺ) ഒന്നിച്ചുള്ള പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള വൈറൽ 'മെലോഡി' (Melodi) വീഡിയോ ഇരുവരും ചേർന്ന് പുനഃസൃഷ്ടിച്ചതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
ക്യാരിമിനാറ്റിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 'ദശകത്തിലെ ഏറ്റവും മികച്ച ക്രോസ്സോവർ' എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇറ്റലി സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി മെലഡി മിട്ടായി ജോർജിയ മെലോനിക്ക് നൽകിയിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്. ഇതിനെത്തുടർന്ന് 'മെലോഡി' എന്ന പേരിൽ നിരവധി മീമുകളും പ്രചരിച്ചിരുന്നു.
.