മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം


10, April, 2026
Updated on 10, April, 2026 7



മുംബൈ : രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം.  വൈകുന്നേരം ആറുമണിയോടെ ടെർമിനൽ 1-ലാണ് തീപിടുത്തം ഉണ്ടായത്. ആഭ്യന്തര വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്ന ടെർമിനൽ 1-ലെ ഗ്രൗണ്ട് ഫ്ലോറിൽ വളരെ പെട്ടെന്ന് തന്നെ തീ പടർന്നു പിടിക്കുകയായിരുന്നു. യാത്രക്കാരെ ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.


അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ടെർമിനലിനുള്ളിലെ കേബിൾ ട്രേകളിലും സ്വിച്ച് ബോക്സുകളിലും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെ ഫയർ ടെൻഡറുകളും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പുക നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്ന് മുംബൈ ഫയർ ബ്രിഗേഡിന്റെ സഹായം തേടുകയായിരുന്നു. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.




Feedback and suggestions