6, April, 2026
Updated on 6, April, 2026 20
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ മാർച്ചിൽ, നിയമ വിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലേറെ എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു.ലഭ്യതക്കുറവ് മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായതോടെ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തിയിരുന്നു. എണ്ണക്കമ്പനികൾക്ക് 1400-ലധികം കാരണം കാണിക്കൽ നോട്ടീസയച്ചു. 36 വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്തു.എൽ.പി.ജി. വിതരണ ഏജൻസികൾ ഇന്ധനം തീർന്നെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഓൺലൈൻ ബുക്കിങ് 95 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷത്തിലധികം ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ വിതരണം ചെയ്തു.വാണിജ്യ എൽ.പി.ജി. വിഹിതം പ്രതിസന്ധിക്കു മുൻപത്തെ അളവിന്റെ 70 ശതമാനമായി കുറച്ചിട്ടുണ്ട്. മാർച്ച് 14 മുതൽ 78,833 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി. വിതരണം ചെയ്തു. മാർച്ച് 23 മുതൽ ഇതുവരെ അഞ്ചു കിലോയുടെ 6.6 ലക്ഷം എഫ്.ടി.എൽ. സിലിൻഡറുകൾ വിറ്റു.